01:29pm 19 April 2026
NEWS
ഫൈനലിസ്സിമ 2026 ഖത്തറിൽ; സ്പെയിൻ–അർജന്റീന പോരാട്ടം ലുസൈലിൽ
20/12/2025  11:04 AM IST
nila
ഫൈനലിസ്സിമ 2026 ഖത്തറിൽ; സ്പെയിൻ–അർജന്റീന പോരാട്ടം ലുസൈലിൽ

 

ദോഹ:പുരുഷന്മാരുടെ ഫൈനലിസ്സിമ 2026 ഫുട്ബോൾ മത്സരത്തിന് ഖത്തർ വേദിയാകുമെന്ന് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (LOC) അറിയിച്ചു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയും തമ്മിലുള്ള ഹൈവോൾട്ടേജ് പോരാട്ടം 2026 മാർച്ച് 27ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.
ഫിഫ ലോകകപ്പ് ഖത്തർ 2022 ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി 36 വർഷത്തെ കിരീട ദാഹം തീർത്ത ചരിത്ര വേദിയായ ലുസൈലിലേക്കാണ് അർജന്റീന വീണ്ടും തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരം അർജന്റീനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ളതാണെന്നും കായിക ലോകം വിലയിരുത്തുന്നു.
ചാമ്പ്യന്മാർ തമ്മിലുള്ള ഈ അഭിമാന പോരാട്ടത്തിന് വേദിയാകുന്നതിൽ ഖത്തറിന് അഭിമാനമുണ്ട്. ലോകോത്തര കായിക മേളകൾ വിജയകരമായി സംഘടിപ്പിച്ച മികച്ച പാരമ്പര്യമാണ് ഖത്തറിനുള്ളത്. ഫൈനലിസ്സിമ 2026 ആതിഥേയത്വം, ഖത്തറിനോടുള്ള അന്താരാഷ്ട്ര വിശ്വാസത്തിന്റെ തെളിവാണെന്ന് കായിക-യുവജനകാര്യ മന്ത്രി കൂടിയായ LOC ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി പറഞ്ഞു.2025 അവസാനം LOC സംഘടിപ്പിച്ച റെക്കോർഡ് നേട്ടങ്ങളുള്ള ഫുട്ബോൾ സീസണിന് പിന്നാലെയാണ് ഫൈനലിസ്സിമ 2026 എത്തുന്നത്. 48 ടീമുകൾ പങ്കെടുത്ത ആദ്യ ഫിഫ അണ്ടർ-17 ലോകകപ്പ്, AGCFF അണ്ടർ-17 ഗൾഫ് കപ്പ്, U23 ഗൾഫ് കപ്പ് ഖത്തർ 2025, ഫിഫ അറബ് കപ്പ് ഇടവേളകളിൽ നടന്ന ഫിഫഇന്റർകോണ്ടിനന്റൽ കപ്പ് മത്സരങ്ങൾ എന്നിവ ഖത്തറിന്റെ സംഘാടക മികവ് തെളിയിച്ചവയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img